വിവിധമേഖലകളിൽ സ്വന്തമായി വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള വക്കം . ജീ . സുരേഷ് കുമാർ “ദൃശ്യകല 25 ന്റെ നിറവിൽ” അതിഥിയായി എത്തുന്നു

MAUK യുടെ ‘ദൃശ്യകല 25’ ന്റെ നിറവിൽ ” FB LIVE നാടകസംവാദത്തിൽ യു.കെ യിൽ നിന്ന് അഭിനേതാവ്, ഗായകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ശ്രീ . വക്കം . ജീ . സുരേഷ്‌കുമാർ (തമ്പി) 30/8/2020, ഞായറാഴ്ച അതിഥിയായി എത്തുന്നു .

കഴിഞ്ഞ 25 വർഷത്തിലധികമായി യു.കെ. യിൽനാടകങ്ങൾ അവതരിപ്പിച്ചു കൊണ്ടിരിയ്ക്കുന്ന നാടകസമിതിയാണ് ” ദൃശ്യകല ” (മലയാളിഅസ്സോസിയേഷൻ ഓഫ് ദി യു . കെ )

യു . കെ . മലയാളികൾക്കിടയിൽ തമ്പി എന്നറിയപ്പെടുന്ന വക്കം . ജീ . സുരേഷ്‌കുമാർ 1979 ൽ UK യിൽ എത്തി. തുടർന്ന് ശ്രീനാരായണ ഗുരുമിഷൻ ഓഫ് ദി യു . കെ . യിൽ 35 വർഷത്തിലധികമായി പ്രവർത്തിയ്ക്കുന്ന സുരേഷ് കുമാർ 15 വർഷമായി റിട്ടയേർഡ് മെംബേർസ് അസ്സോസ്സിയേഷന്റെ (RMA) മാനര്‍ പാർക്ക് ബ്രാഞ്ച് ചെയർമാനുമാണ് . കൂടാതെ MAUK യുടെ കൾച്ചറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട് .

ശ്രീ നാരായണഗുരു മിഷൻ അവതരിപ്പിച്ച നിരവധി നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട് . കഴിഞ്ഞവർഷം അവതരിപ്പിച്ച അദ്വൈതം നാടകത്തിൽ സുബയ്യൻ എന്നകഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടി .
ശശി . എസ്‌ . കുളമട ആദ്യമായി സംവിധാനം ചെയ്ത പന്ത്രണ്ട് മക്കളെപെറ്റൊരമ്മ എന്ന നാടകത്തിൽ ഒരു വേഷം ചെയ്ത് കൊണ്ട് MAUK യുടെ ദൃശ്യകല യിലും എത്തി . തുടർന്ന് ദൃശ്യകലയുടെ വരികഗന്ധർവ്വ ഗായക , കുഞ്ചൻനമ്പ്യാർ , തുടങ്ങിയ നാടകങ്ങളിലും തിരുവോണക്കാഴ്ച എന്ന ഓണപ്പരിപാടിയിലും പങ്കെടുത്തിട്ടുണ്ട് .
ഒട്ടനവധി നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും തന്റെ ഇഷ്ടവിനോദം സംഗീതം തന്നെയാണെന്ന് നിരവധി വേദികളിൽ ഗാനമേളകളും , ഭക്തിഗാനങ്ങളും അവതരിപ്പിച്ചുകൊണ്ട് തെളിയിച്ചിട്ടുണ്ട് .
നല്ലൊരു വോളീബോൾ താരം കൂടിയായ സുരേഷ്കുമാറിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് .
“ദൃശ്യകല 25 ന്റെ നിറവിൽ” അതിഥിയായി എത്തുന്ന അദ്ദേഹത്തിന് സ്വാഗതം.

MAUK LONDON – Facebook Live: UK 3.30 pm / INDIA 8. pm /UAE 6.30 pm

Leave a comment